പേരാമ്പ്ര: വൈദ്യുതി ഇല്ലാത്തതിനാൽ പഠനം പ്രതിസന്ധിയിലായ വിദ്യാർത്ഥിയുടെ വീട്ടിൽ വെളിച്ചമെത്തിച്ച് അദ്ധ്യാപകർ മാതൃകയായി. ഈസ്റ്റ് പേരാമ്പ്ര എം.എൽ.പി സ്കൂൾ വിദ്യാർത്ഥി നദീമിന്റെ വീട്ടിലാണ് വൈദ്യുതി എത്തിച്ചത്.കിഡ്നി രോഗിയായ ജ്യേഷ്ഠനും കൂലി പണിക്കാരനായ പിതാവും മാതാവുമുൾപെടുന്നതാണ് നദീമിന്റെ കുടുംബം.കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു .വൈസ് പ്രസിഡന്റ് അനൂപ്, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.