കോഴിക്കോട് : പ്രവാസി സംഘം മേരിക്കുന്ന് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചേവായൂർ സബ് ഇൻസ്‌പെക്ടർ അജീഷ് കുമാർ ചാരിറ്റി വിംഗ് ചെയർമാൻ എൻ.കെ.ഇസ്മായിലിന് നൽകി ഉദ്ഘാടനം ചെയ്തു.പ്രവാസി ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അമീർ അലിഖാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. പ്രദീഷ് കുമാർ, ട്രഷറർ ഗണേഷ് ഉള്ളൂർ, എൻ.കെ അബ്ദുൽ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.
240 കുടുംബങ്ങളിൽ ഭക്ഷ്യധാന്യകിറ്റ് എത്തിച്ചു. സോൺ ലീഡർമാരായ ഷബീർ പറക്കുളം, സുലൈമാൻ.എ,ജബ്ബാർ അമ്മോത്ത്,റിയാദ് വെള്ളിമാടുകുന്ന് ,ടി.പി മുസ്തഫ ,പി.എം.മുഹമ്മദ് മുസ്തഫ,മുഹമ്മദ് ഷാഫി, മൊയ്തീൻ കോയ എന്നിവർ നേതൃത്വം നൽകി.