ck-prakashan
സി.കെ. പ്രകാശൻ

കോഴിക്കോട്: സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസ് സെക്രട്ടറി ചേവരമ്പലം ചാത്തൻകുളങ്ങരത്താഴം സി.കെ. പ്രകാശൻ (63 ) നിര്യാതനായി. അർബുദം ബാധിച്ച് രണ്ടു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പാർട്ടി ജില്ലാ ആസ്ഥാനമായ കൃഷ്ണപ്പിള്ള മന്ദിരത്തിൽ 13 വർഷമായി ഓഫീസ് സെക്രട്ടറിയാണ് പ്രകാശൻ. സിറ്റി കമ്മിറ്റി അംഗം, കേരള സോപ്‌സ് ആൻഡ് ഓയിൽസില എ.ഐ.ടി.യു.സി യൂണിയൻ സെക്രട്ടറി, ആൾ കേരള സ്‌ക്രൈബേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

ഭാര്യ: ബേബി ആനന്ദവല്ലിരത്‌നം. മകൾ: അനുപ്രകാശ്. മരുമകൻ: ബിജിൻ. പരേതരായ കോരപ്പന്റെയും അമ്മുവിന്റെയും മകനാണ്. സഹോദരങ്ങൾ: ചന്ദ്രൻ, പ്രേമ, പ്രീത, പരേതരായ അശോകൻ, സദാനന്ദൻ.