ബാലുശ്ശേരി: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പച്ചക്കറി തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി. അജിത വിതരണോദ്ഘാടനം നിർവഹിച്ചു.
കൃഷി ഓഫീസർ അബ്ദുൾ നാസർ സ്വാഗതം പറഞ്ഞു. ചന്ദ്രിക പൂമഠം, സുകുമാരൻ കെ.ടി, ബാലകൃഷ്ണൻ പി, കെ. അസ്സൈനാർ എന്നിവർ പങ്കെടുത്തു.