കോഴിക്കോട്: ട്രാവൽ ഏജൻസികളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് ഇൻഡസ് ഫെഡറേഷൻ ഓഫ് ട്രാവൽ ആൻഡ് ടൂർ ഏജന്റ് (ഇഫ്ത്ത) വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൊവിഡിൽ വലിയ സാമ്പത്തിക നഷ്ടമാണ് മേഖല നേരിടുന്നത്.പല യാത്രകളും അവസാന നിമിഷം ക്യാൻസൽ ചെയ്യപ്പെടുകയും മുഴുവൻ തുകയും റീഫണ്ടായി നൽകുകയും ചെയ്യുന്ന അവസ്ഥയാണ് ഈ സാഹചര്യത്തിൽ സർക്കാരിൽ നിന്നും ബന്ധപ്പെട്ട വകുപ്പിൽ നിന്നും സഹായവും മേഖലയിലുള്ളവർക്ക് ലഭിച്ചിട്ടില്ല. ട്രാവർ മേഖലയെ ആവശ്യ സർവീസിൽ ഉൾപ്പെടുത്തുക, ലോക്ക് ഡൗൺ ഘട്ടങ്ങളിൽ ഇളവ് അനുവദിക്കുക. വാക്‌സിനേഷൻ ചെയ്ത വിദേശ ടൂറിസ്റ്റുകൾക്ക് വിസ അനുവദിക്കുക, ദുബായ് യാത്രക്കാർക്കുള്ള റാപിഡ് പി.സി.ആർ സൗകര്യം ഏയർപോർട്ടലുകളിലും ഏർപ്പെടുത്തുക, സൗദി പ്രവാസികളുടെ പ്രശ്‌നത്തിൽ നയതന്ത്ര ഇടപെടലുകൾ നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഇഫ്ത്ത മുന്നോട്ടുവെച്ചു. സർക്കാരിൽ നിന്നും അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നും അറിയിച്ചു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജലീൽ മങ്കരത്തൊടി, പ്രത്യൂഷ് , അബ്ദുൾ കരീം പങ്കെടുത്തു.