school
പഠനോപകരണങ്ങൾ രമ്യ പുലിക്കുന്നുമ്മൽ മഹേഷ് പയ്യടക്ക് നല്കി ഉദ്ഘാടനം ചെയ്യുന്നു

വടകര:മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കി മാതൃകയായി തോടന്നൂർ യു.പി സ്കൂളിലെ അദ്ധ്യാപകർ. വിദ്യാർത്ഥികൾക്കാവശ്യമായ പഠനോപകരണങ്ങൾ അദ്ധ്യാപകർ വീടുകളിലെത്തിച്ചു നൽകി. പഞ്ചായത്തംഗം രമ്യ പുലക്കുന്നുമ്മൽ പി.ടി.എ പ്രസിഡന്റ് മഹേഷ് പയ്യടക്ക് വിതരണോദ്ഘാടനം നിർവഹിച്ചു. പ്രധാനാദ്ധ്യാപകൻ സി.കെ മനോജ് കുമാർ, അദ്ധ്യാപകരായ സി.ആർ സജിത്, മനുറാം, ഇ കീർത്തി,നിർമ്മല സുരേഷ്, റസീന, ഇ.ശ്രീനാഥ് തുടങ്ങിയവർ സംബന്ധിച്ചു.