1
അടുക്കത്ത് യു.പി.സ്കൂളിൽ പച്ചക്കറി കിറ്റ് തയ്യാറാക്കുന്നു ലോറി ജീവനക്കാർ

കുറ്റ്യാടി: സംഘർഷം നിറഞ്ഞ ജോലിത്തിരക്കിനിടയിലും വേദന അനുഭവപെടുന്നവർക്ക് താങ്ങാവുകയാണ് കുറ്റ്യാടി മേഖലയിലെ ടിപ്പർ ജീവനക്കാർ. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള

വേളം ഗ്രാമപഞ്ചായത്ത് തീക്കുനിയിലെ കിണറുള്ളതിൽ വിഷ്ണു (24)വിന്റെ കാൻസർ രോഗ ചികിത്സാനിധിയിലേക്ക് ധനസമാഹരണം നടത്തുന്ന തിരക്കിലാണ് സംയുക്ത ടിപ്പർ തൊഴിലാളി യൂണിയൻ പ്രവർത്തകർ. കൊവിഡോ,ലോക്ക് ഡൗണും അതിന് തടസമായില്ല.ഇതിന്റെ ഭാഗമായി കർണ്ണാടകത്തിൽ നിന്നും പച്ചക്കറി എത്തിച്ച് അയ്യായിരത്തോളം വീടുകളിൽ കിറ്റുകൾ നൽകിയാണ് ധനസമാഹരണം നടത്തുന്നത്.നാട് ദുരിതമനുഭവിച്ചിരുന്ന നാളുകളിലെല്ലാം ടിപ്പർ ജീവനക്കാർ ജീവൻ പണയം വെച്ചും, പ്രതിഫലേച്ഛ ഇല്ലാതെയും ഒപ്പമുണ്ടായിരുന്നു. മലയോര മേഖലയെ പ്രളയം വെള്ളത്തിലാക്കിയപ്പോഴും, ശാരീരിക സഹായങ്ങൾക്ക് ഒപ്പം ഭക്ഷ്യ കിറ്റുകൾ നൽകിയും ഇവർ മാതൃകയായിരുന്നു. വി.എം പ്രമോദ്, ടി.ബൈജു. കരണ്ടോട്, എ.പി.കെ അമീർ , ഷഫീഖ് നാറാണത്ത്, ടി.അരുൺ, എം.കെ സുരേഷ് ബാബു, പ്രദീപൻ, വിജിഷ് പുതുശ്ശേരി, നജിൻ, അഭിജിത്ത്, എം.ടി കുഞ്ഞിരാമൻ, ഗഫൂർ, കെ.സുധീഷ് ലിജീഷ് തുടങ്ങിയവരാണ് ധനസമാഹരണത്തിന് നേതൃത്വം നൽകുന്നത്.