1
തെങ്ങ് വീണ് തകർന്ന പൂനത്ത് പൂന്തോട്ടത്തിൽ ജിതേഷിന്റെ വീട്

കൂട്ടാലിട: ഇന്നലെ രാവിലെയുണ്ടായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീടിന്റെ മേൽക്കൂര തകർന്നു. കോട്ടൂർ പഞ്ചായത്ത് ഒമ്പതാംവാർഡിലെ പൂനത്ത് പൂന്തോട്ടത്തിൽ ജിതേഷിന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. വീടിന്റെ ചുമരുകൾക്ക് വിള്ളൽ വീണു. ജിതേഷും കുടുംബവും വീട്ടിലുള്ള സമയത്തായിരുന്നു അപകടം. നാട്ടുകാരുടെ സഹായത്തോടെ തെങ്ങ് മുറിച്ചുമാറ്റി. വാർഡ് മെമ്പർ അതുല്ല്യ കുറ്റിയുള്ളതിൽ സ്ഥലം സന്ദർശിച്ചു.