sp
​ഇന്ത്യാ ബുക്ക് ഒഫ് റെക്കോർഡ്​സുമായി ​​ ബിനിജ

രാമനാട്ടുകര: ​വനിതാ ദിനത്തിൽ​ പത്തോളം വീട്ടമ്മമാർക്ക്​ ​ ​നൽകിയ വടക്കൻ​ ​പാട്ടിലെ കരുത്തരായ സ്ത്രീകഥാപാത്രങ്ങളുടെ വേഷപ്പകർച്ചയ്ക്ക് വീട്ടമ്മയെ തേടിയെത്തിയത് ഇന്ത്യാ ബുക്ക് ഒഫ് റെക്കോർഡ്സ്. രാമനാട്ടുകര ചേലേമ്പ്രയിലെ വനിതാ കൂട്ടായ്മ​ ​'​സ്ത്രീ ജ്വാല​'​ സ്ത്രീ​ ​ശാക്തീകരണ സന്ദേശവുമായി നടത്തിയ ഫോട്ടോ ഷൂട്ടിനാണ് മുഖ്യപരിശീലകയും ​'സ്ത്രീ ജ്വാല' രക്ഷാധികാരിയുമായ ബിനിജയെ തേടി പുരസ്കാരമെത്തിയത്.

ആയോധനകലയിലും നൃത്തത്തിലും ദിവസങ്ങൾ നീണ്ട പരിശീലനം നൽകിയതും ഫോട്ടോ ഷൂട്ട് സംവിധാനം ചെയ്തതും ബിനിജയായിരുന്നു. ഷൂട്ടിലെ പ്രധാന കഥാപാത്രമായ ഉണ്ണിയാർച്ചയെ അവതരിപ്പിക്കുകയും ചെയ്തു.

കുഞ്ഞുനാൾ തൊട്ടേ നൃത്തത്തിൽ താല്പര്യം കാട്ടിയ ബിനിജ നൃത്തകലയിൽചണ്ഡീഗഢ് സർവകലാശാല ഡിപ്ലോമ വിദ്യാർത്ഥിയാണ് . ചിലങ്കധ്വനി നൃത്ത-സംഗീത വിദ്യാലയവും നടത്തുന്നു. ഏഷ്യാ ബുക്ക് ഒഫ് റെക്കോർഡ്സ് , ലിംക ബുക്സ് ഒഫ് റെക്കോർഡ്സ് എന്നിവയിൽ സ്ഥാനം പിടിക്കാനുള്ള പ്രയത്നത്തിലാണ്. ബിനിജയ്ക്ക് പിന്തുണയുമായി ചിത്രകാരനായ ഭർത്താവ് വിജയനും മക്കളായ ആദിനും അജിനും കൂടെയുണ്ട്. ചേലേമ്പ്ര കാരാളിപ്പറമ്പിൽ ശങ്കരൻ -അമ്മിണി ദമ്പതികളുടെ മകളാണ് ബിനിജ. നിരവധി നാടകങ്ങളിലും ഷോർട്ട് ഫിലിമുകളിലും സിനിമകളിലും വേഷങ്ങൾ ചെയ്ത ബിനിജയ്ക്ക് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹം.