കോഴിക്കോട് : രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിച്ച അടിയന്തരാവസ്ഥാ പ്രഖ്യാപനവും അതിനെതിരെ ഉയർന്ന ചെറുത്തുനിൽപ്പും തലമുറകൾക്ക് കൈമാറുവിധം പാഠ്യവിഷയമാക്കണമെന്ന് മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. വിജിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥാ വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥാ പീഡിതർക്ക് ആശ്വാസ ധനം നൽകാനും രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കാനും ഭരണകൂടം തയ്യാറാകണം. വിജിൽ പ്രസിഡന്റ് അഡ്വ. ജോസഫ് തോമസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഇ.കെ സന്തോഷ്, അഡ്വ.ഒ.ഗിരീഷ് കുമാർ , പി.വേലായുധൻ എന്നിവർ പ്രസംഗിച്ചു. വിജിൽ ട്രഷറർ അഡ്വ. അർജുൻ ശ്രീധർ സ്വാഗതവും കെ.മോഹൻദാസ് നന്ദിയും പറഞ്ഞു.