കോഴിക്കോട് : ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജ് നാഷണൽ സർവീസ് സ്‌കീം വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ആശയങ്ങൾ ഉൾക്കൊണ്ട് എൻ.എസ്.എസ് വിദ്യാർത്ഥികൾ ഡിജിറ്റൽ പെയിന്റിംഗ് , ലഹരി വിരുദ്ധ പോസ്റ്റർ, നാടകം, വീഡിയോ എന്നിവ നിർമ്മിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസറായ മനോജ് കൃഷ്‌ണേശ്വരി പ്രസംഗിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.വി.ദേവിപ്രിയയുടെ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർമാരായ ഡോ.എം.കെ ബിന്ദു സ്വാഗതവും സി.പി ജിതേഷ് നന്ദിയും പറഞ്ഞു. കാവ്യ, ജിനി, യദു ,നിഖിൽ, ഗായത്രി , ഗോപിൻ, ഇതിഹാസ്, മുഹ്‌സിന എന്നിവർ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിച്ചു.