കോഴിക്കോട് : സാമൂഹിക-രാഷ്ട്രീയ ആധിപത്യത്തെ ചോദ്യം ചെയ്യാൻ ഫലവത്തായ മാർഗം വായനയാണെന്ന് സാഹിത്യകാരൻ ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്. വായനവാരാചരണത്തിന്റെ ഭാഗമായി ദർശനം സാംസ്‌കാരികവേദി വായനയുടെ സ്വതന്ത്ര്യം എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സുധീര, പി.കെ.ഗോപി, ടി.കെ. സുനിൽകുമാർ എന്നിവരുടെ പുസ്തകങ്ങളുടെ പഠനം നിരൂപക ഡോ. മിനി പ്രസാദ് അവതരിപ്പിച്ചു. കെ.പി. സുധീര, രാജപ്പൻ എസ് നായർ, പി.സിദ്ധാർത്ഥൻ, എം.എ. ജോൺസൺ, ടി.കെ. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.