കോഴിക്കോട് : കൊവിഡിന്റെ മൂന്നാംതരംഗ ഭീതി നിലനിൽക്കെ വാക്‌സിനേഷൻ പൂർത്തീകരിക്കാതെയും പൊതുഗതാഗതം സാധാരണമാകുകയും ചെയ്യാതെ സംസ്ഥാനത്ത് സർവകലാശാല പരീക്ഷ നടത്തുന്നത് വിദ്യാർത്ഥി സമൂഹത്തോട് കാട്ടുന്ന ക്രൂരതയാണെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ് പറഞ്ഞു. ഓഫ് ലൈനായി പരീക്ഷ നടത്തി വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കുകയാണ്. കൊവിഡ് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ സെമസ്റ്റർ സിസ്റ്റത്തിൽ നിന്ന് വാർഷിക പരീക്ഷയാക്കുക , സർവകലാശാല പരീക്ഷകൾ റദ്ദാക്കുകയോ ഓൺലൈനായി നടത്തുകയോ ചെയ്യുക, വിദ്യാർത്ഥികൾക്ക് വാക്‌സിൻ മുൻഗണന നൽകുക , കൊവിഡ് ബാധിച്ച് പരീക്ഷ എഴുതാൻ കഴിയാതെ പോയവർക്ക് പരീക്ഷാ സൗകര്യം ഒരുക്കുക. തുടങ്ങിയ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ സർക്കാരും സർവകലാശാലകളും പരിഗണിച്ചു വിദ്യാർത്ഥികൾക്ക് അനുകൂലമായ നടപടി കൈകൊള്ളണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.