kunhali
വ​ട​ക​ര​ ​ഇ​രി​ങ്ങ​ൽ​ ​കോ​ട്ട​ക്ക​ൽ​ ​കു​ഞ്ഞാ​ലി​ ​മ​ര​ക്കാ​ർ​ ​സ്മാ​ര​ക​ ​മ്യൂ​സി​യം​ ​മ​ന്ത്രി​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ൽ​ ​സ​ന്ദ​ർ​ശി​ച്ച​പ്പോൾ

കോഴിക്കോട് : ഇരിങ്ങൽ കോട്ടക്കലിൽ കുഞ്ഞാലി മരയ്ക്കാർ നാവിക ചരിത്ര മ്യൂസിയം സ്ഥാപിക്കുമെന്ന് മ്യൂസിയം- പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഇരിങ്ങൽ കോട്ടക്കലിലെ കുഞ്ഞാലി മരയ്ക്കാർ മ്യൂസിയം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ മ്യൂസിയം കുഞ്ഞാലി മരയ്ക്കാരുടെ നാവിക പ്രാഗത്ഭ്യവും നാൾവഴികളും പ്രദർശിപ്പിക്കുന്നതിന് അപര്യാപ്തമാണ്. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ചരിത്രാന്വേഷികൾക്കും കുഞ്ഞാലി മരയ്ക്കാരുടെ ചരിത്രം പഠിക്കാനാവശ്യമായ മ്യൂസിയമാണ് സ്ഥാപിക്കുക. ഇതിനായി പയ്യോളി മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള സ്ഥലം ഏറ്റെടുക്കും. പോർച്ചുഗീസ് രേഖകൾ ഉൾപ്പെടെ വിപുലമായ ലൈബ്രറിയും ഒരുക്കും . മ്യൂസിയങ്ങളെ ഏകീകരിച്ച് വിദേശികളെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ടുളള ഫെസ്റ്റിവെൽ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മ്യൂസിയം ചാർജ് ഓഫീസർ കെ.പി.സദു, വാർഡ് മെമ്പർ ചെത്തിൽ സുജല, കൗൺസിലർ പി.അഷ്റഫ്, മ്യൂസിയം ഗൈഡ് എൻ.കെ.രമേശ് തുടങ്ങിയവർ പങ്കെടുത്തു.