കോഴിക്കോട്: ഹജ്ജ് - വഖ്ഫ് കാര്യ മന്ത്രി വി. അബ്ദുറഹ്‌മാൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ മർകസിലായിരുന്നു കൂടിക്കാഴ്ച.
പള്ളികളിൽ വെള്ളിയാഴ്ച നാല്പത് പേർക്കെങ്കിലും പങ്കെടുക്കാൻ പറ്റുന്ന വിധത്തിൽ ഉത്തരവുണ്ടാകണമെന്ന ആവശ്യം കാന്തപുരം മന്ത്രിയുടെ മുമ്പാകെ വെച്ചു. ന്യൂനപക്ഷ മത വിഭാഗങ്ങൾക്കിടയിൽ അകലം കൂടുന്നത് സാമൂഹിക ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നിരിക്കെ തിരിച്ചറിവോടെയുള്ള ഇടപെടലുകൾക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടാവണെമന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ ഉറപ്പ് നൽകി.
ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.