രാമനാട്ടുകര: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും തത്സമയം അറിയിക്കാനായി 'റിംഗ് റോഡ് ' ഫോൺ ഇൻ പരിപാടിയ്ക്ക് തുടക്കമായി. വൈകിട്ട് അഞ്ച് മുതൽ ആറ് വരെ 18004257771 (ടോൾ ഫ്രീ) എന്ന നമ്പറിലേക്ക് വിളിക്കാം.
വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്താൻ വ്യത്യസ്ത സംവിധാനം ഏർപ്പെടുത്തിയിട്ടുമുണ്ട്. 'റിംഗ് റോഡി' നൊപ്പം രാവിലെ മുതൽ വൈകുന്നേരം വരെ വിളിക്കാൻ കഴിയുന്ന കൺട്രോൾ റൂം സജീവമാണ്. 18004257771 എന്ന നമ്പറിൽ തന്നെ വിളിച്ച് പരാതികൾ അറിയിക്കാം. റിംഗ് റോഡിൽ വിളിച്ച് കിട്ടാത്തവർ നിരാശപ്പെടേണ്ട. മറ്റ് സമയങ്ങളിൽ ഈ നമ്പറിലും വിളിക്കാം. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂമിന്റെ ദൈനംദിന പരാതികൾ വിലയിരുത്തുന്ന സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെയും ജനങ്ങളേയും കൂട്ടിയിണക്കി വകുപ്പിനെ കൂടുതൽ ജനകീയമാക്കുകയാണ് റിംഗ് റോഡിന്റെ ലക്ഷ്യം.