1
മാവൂർ പ്രസ് ഫോറം ഇസ്മായിലിനെ ആദരിച്ചപ്പോൾ

മാവൂർ: ലോക ദരിദ്ര ദിനത്തിൽ മാവൂർ പ്രസ് ഫോറം പ്രവർത്തകർ പൊതു പ്രവർത്തകർ ഇസ്മായിലിനെ ആദരിച്ചു.

ചാത്തമംഗലം,മാവൂർ ഗ്രാമപഞ്ചായത്തുകളിലെ കിടപ്പ് രോഗികൾക്കും, വീടില്ലാത്തവർക്കും, ദരിദ്രരായ വിദ്യാർത്ഥികൾക്കും വർഷങ്ങളായി സഹയവുമായി എത്തുന്ന മാവൂർ സാന്ത്വനം പാലിയേറ്റീവ് കെയർ വോളണ്ടിയർ ആയ ഇസ്മായൽ പുതുതലമുറയ്ക്ക് മാതൃകയാണ്. കഴിഞ്ഞ പ്രളയകാലത്തും, കൊവിഡ് കാലത്തും ഇസ്മയിലിന്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.

സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസീസ് ഇസ്മയിലിനെ പൊന്നാടയണിയിച്ചു.
മാവൂർ പ്രസ്സ് ഫോറം പ്രസിഡന്റ്,കെ.പി അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.മാവൂർ പ്രസ് ക്ലബ് സെക്രട്ടറി ശൈലേഷ് അമലാപുരി,മാദ്ധ്യമ പ്രവർത്തകരായ ലത്തീഫ് കുറ്റിക്കുളം,എം.ഉസ്മാൻ, കെ.ഗഫൂർ എന്നിവർ സംബന്ധിച്ചു.