കോഴിക്കോട്: ഹൃദ്രോഗികൾക്കായി ചെസ്റ്റ് ഹോസ്പിറ്റലിൽ ജൂലൈ 5 മുതൽ 10 വരെ ഹൃദ്രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 മുതൽ 1 വരെയാണ് ക്യാമ്പ്. പങ്കെടുക്കുന്നവർക്ക് സൗജന്യ കാർഡിയോളജി കൺസൾട്ടേഷൻ, ഇ.സി.ജി പരിശോധന, ഹെൽത്ത് ചെക്കപ്പ് പ്രിവിലേജ് കാർഡ് എന്നിവയ്ക്ക് പുറമേ ആൻജിയോഗ്രാം ആൻജിയോപ്ലാസ്റ്റി, ലാബ് പരിശോധനകൾ എന്നിവയ്ക്ക് 20 ശതമാനവും മറ്റ് ടെസ്റ്റുകളായ എക്കോ, ടി.എം.ടി എന്നിവയ്ക്ക് 50% ഇളവുകളും ഉണ്ടായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9288099781, 04954088499 എന്ന നമ്പരിൽ രജിസ്റ്റർ ചെയ്യുക. ഇതോടൊപ്പം ആശുപത്രിയിൽ കാരുണ്യ ഹ‌ൃദയാലയ കാർഡിയാക് സെന്റർ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു. കാരുണ്യ ഹൃദയാലവുമായി കൈകോർത്ത് പ്രത്യേക കാർഡിയോളജി വിഭാഗം ഹോസ്പിറ്റലിൽ സജ്ജീകരിച്ചിട്ടുണ്ട്. വിദഗ്ധരായ കാർഡിയോളജിസ്റ്റിന്റെ സേവനം അത്യാധുനിക സൗകര്യങ്ങളുള്ള കാത്ത് ലാബ്, എക്കോ ടിഎംടി കൂടാതെ ഇന്റൻസീവ് കാർഡിയാക് കെയർ യൂണിറ്റുകൾ, അടിയന്തരഘട്ടങ്ങളിൽ ഹൃദയാഘാതങ്ങൾ നേരിടുവാൻ 24 മണിക്കൂറും കാർഡിയോളജിസ്റ്റ് സേവനം ഇവിടെ ലഭ്യമാണ്. ചെസ്റ്റ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. മൊയ്തീൻ, ഡോ. ജി.ഗിരീഷ് , ബാലു പൊറ്റക്കാട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.