മുക്കം: മുക്കം മുസ്ലിം അനാഥശാലയുടെ സ്ഥാപക സെക്രട്ടറിയും വിദ്യാഭ്യാസ പ്രവർത്തകനും രാഷ്ട്രീയ നേതാവുമായിരുന്ന വയലിൽ മൊയ്തീൻകോയ ഹാജിയുടെ 38-ാം ചരമവാർഷിക ദിനം ഇന്ന് ആചരിക്കും. മൊയ്തീൻകോയ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് 4 ന് ഒരുക്കുന്ന ഓൺലൈൻ അനുസ്മരണച്ചടങ്ങിന്റെ ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കും. അഡ്വ.ടി.സിദ്ദിഖ് എം.എൽ എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തും. മൊയ്തീൻകോയ ഹാജിയുടെ സഹോദരൻ വി.ഇ മോയിമോൻ ഹാജി, പത്നി കുഞ്ഞാമിന ഹജജുമ്മ, ബി.പി.മൊയ്തീൻ സേവാ മന്ദിർ ഡയറക്ടർ കാഞ്ചനമാല, ഓർഫനേജ് ഹൈസ്കൂൾ മുൻ അദ്ധ്യാപിക ഫാത്തിമ, മുഹമ്മദലി വഴിയോരം, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ സൗദ എന്നിവർ സംബന്ധിക്കും.

എം.എ.എം.ഒ.കോളേജ് സംഘടിപ്പിക്കുന്ന അനുസ്മരണം വൈകിട്ട് 7.30 ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. എ.വി.സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. എം.എ.എം.ഒ.കോളേജ് പൂർവ വിദ്യാർത്ഥി വാട്സ് ആപ്പ് കൂട്ടായ്മ ഒരുക്കുന്ന ചടങ്ങ് രാത്രി 9 ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. എം.കെ.ഹസൻകോയ അദ്ധ്യക്ഷത വഹിക്കും. എ.പി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും.