wheel-chair

കോഴിക്കോട്: ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാർക്ക് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ടെട്രാ എക്‌സ് മോഡൽ ഇലക്ട്രോണിക് വീൽ ചെയർ നൽകി. രണ്ടു ലക്ഷം രൂപ വരും ഒരു ചെയറിന്. സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷനാണ് ഇവ ലഭ്യമാക്കിയത്.

വിതരണോദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. 40 ശതമാനത്തിലധികം വൈകല്യമുള്ളവരും കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തതുമായവരെയാണ് ഗുണഭോക്താക്കളായി പരിഗണിച്ചത്.

മായനാട് ഭിന്നശേഷി സദനിൽ ഒരുക്കിയ ചടങ്ങിൽ കോർപ്പറേഷൻ കൗൺസിലർ എം.സോമൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.മോഹനൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്‌റഫ് കാവിൽ, ഭിന്നശേഷി സദൻ സൂപ്രണ്ട് അബ്ദുൽ കരീം, ഇൻസ്ട്രക്ടർ പി.ആർ.രാധിക, ജൂനിയർ സൂപ്രണ്ട് സീനോ സേവി തുടങ്ങിയവർ സംബന്ധിച്ചു. വീൽ ചെയർ എങ്ങനെ ഉപയോഗിക്കണമെന്നതു സംബന്ധിച്ച് ആർ.റിയാസ് വിശദീകരിച്ചു.