വടകര: കെ.കെ. രമ എം.എൽ.എയുടെ ഓഫീസിന് ടി.പി.ചന്ദ്രശേഖരന്റെ സ്മരണയിൽ മൊബൈൽ നമ്പർ. അദ്ദേഹം ഉപയോഗിച്ചിരുന്ന 94479 33040 എന്ന ഈ നമ്പർ ഓഫീസിന് ഔദ്യോഗികമായി നിലവിൽ വന്നതായി രമ ഇന്നലെ വൈകിട്ട് ഫേസ്ബുക്ക് ലൈവിലൂടെ അറിയിക്കുകയായിരുന്നു.പാർക്ക് റോഡിലെ എം.എൽ.എ ഓഫീസിൽ ലാൻഡ് ലൈൻ നമ്പറുമുണ്ട്; 0496 2512020.