കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ ഫിസിക്സ്, കെമിസ്ട്രി, ഹിസ്റ്ററി, സംസ്കൃത്ം വിഭാഗങ്ങളിൽ ഗസ്റ്റ് ലകചറർ ഒഴിവ്. 8ന് രാവിലെ 10 ന് ഫിസിക്സ് വിഭാഗത്തിലേക്കു 11മണിക്ക് ഹിസ്റ്ററി വിഭാഗത്തിലേക്കും, 9 തീയതി രാവിലെ 10 ന് കെമിസ്ട്രി വിഭാഗത്തിലേക്കും 11 മണിക്ക് സംസ്കൃതം വിഭാഗത്തിലേക്കും ഇന്റർവ്യൂ നടക്കും. യു.ജി.സി നെറ്റ് പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. കോഴിക്കോട് ഉത്തരമേഖല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് ദിവസം കൃത്യസമയത്ത് കോഴിക്കോട് തളി സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ട് മാനേജ്മെന്റ് ഓഫീസിൽ ഹാജരാകണം.