കുറ്റ്യാടി:കേരള കോൺഗ്രസ് (എം) കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽ എം.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടിയ്ക്ക് സ്വീകരണം നൽകി.പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം വടയക്കണ്ടി നാരായണൻ ഉദ്ഘാടനം ചെയ്തു. പി.കെ ബഷീർ അദ്ധ്യക്ഷനായി. ചിത്രകാരൻ ഷാജി അപ്പുക്കുട്ടൻ വരച്ച എം.എൽ.എയുടെ ഛായാചിത്രം അദ്ദേഹത്തിന് ഉപഹാരം നല്കി. പി.ടി മുഹമ്മദ്, രഹന ഉണ്ണി, എം.വി കുഞ്ഞമ്മദ്, മഹേഷ് പയ്യട, വിനോദ് കുറ്റ്യാടി, എം.ബഷീർ, കെ.പി ബാലകൃഷ്ണൻ,രഞ്ജിത്ത് വേളം, ടി.രജീഷ്, മഹേഷ് നിട്ടൂർ എന്നിവർ പ്രസംഗിച്ചു.