കോഴിക്കോട്: വനം കൊള്ളക്ക് ഉത്തരവാദികളായവരെ തുറുങ്കിലടക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ ചെറു പദയാത്രകൾ ആരംഭിച്ചു.ജില്ലാ കേന്ദ്രത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവന്റെ നേതൃത്വത്തിൽ നടന്ന പദയാത്ര കിഡ്സൻ കോർണറിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ പാർട്ടി പതാക കൈമാറി ഉദ്ഘാടനം ചെയ്തു. അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. കിഡ്സൻ കോർണറിൽ നിന്ന് തുടങ്ങിയ പദയാത്ര റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽ സമാപിച്ചു. ബിജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ,വൈസ് പ്രസിഡൻറ് ബി.കെ.പ്രേമൻ,വി.കെ.ജയൻ,പ്രശോഭ് കോട്ടുളി,ടി.റിനീഷ്,പി.രമണിഭായ്,അഡ്വ.എ.കെ.സുപ്രിയ,അഡ്വ. ശ്യാം അശോക് ,പ്രവീൺ ശങ്കർ എന്നിവർ നേതൃത്വം നൽകി.