താമരശ്ശേരി:ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 25 വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു. ഉദ്ഘാടനം തിരുവമ്പാടി നിയോജക മണലം എം.എൽ.എ.ലിന്റോ ജോസഫ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.സി.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.എ.മൊയ്തീൻ സ്വാഗതം പറഞ്ഞു.ബാങ്ക് ഡയറക്ടർമാരായ രാജു മാമ്മൻ, കെ.ശശീന്ദ്രൻ, സി.കെ.മുഹമ്മദാലി, എം.ഡി.ജോസ്, ഫൈസൽ, ബിജു എന്നിവർ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി എ.വി.മാത്യു നന്ദി പറഞ്ഞു.