പൂഞ്ഞാർ: കൊവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ് ചേന്നാട് യൂണിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ പഞ്ചായത്തിലെ 10,11,12 വാർഡുകളിൽ നൂറോളം കുടുംബങ്ങൾക്ക് 10 കിലോ അരി വീതം സൗജന്യമായി വിതരണം ചെയ്തു. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വിതരണ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം മിനി സവിയോ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജൻ കുന്നത്ത്, സി.പി.ഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി എം.ജി ശേഖരൻ, കെ.സി (എം) കർഷക യൂണിയൻ പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് എ.എസ് ആന്റണി, സി.പി.ഐ പൂഞ്ഞാർ എൽ.സി മെമ്പർ വി.വി ജോസ്, സി.പി.ഐ ചേന്നാട് ബ്രാഞ്ച് സെക്രട്ടറി കെ.പി അരുൺ, എ.ഐ.ടി.യു.സി കൺവീനർ രാജു കൊഴുവൻമാക്കൽ, എ.ഐ.വൈ.എഫ് മണ്ഡലം ജോയിന്റ് സെക്രട്ടറി ബാബു ജോസഫ്, യൂത്ത്ഫ്രണ്ട് (എം) മനോജ് ജോർജ് തുടങ്ങിയവർ അരി വിതരണത്തിന് നേതൃത്വം നൽകി.