കട്ടപ്പന: കട്ടപ്പന ഗവ. കോളജിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ ഡൊമിസിലറി കെയർ സെന്റർ, ആരോഗ്യ പ്രവർത്തകരുടെ വാഹനങ്ങൾ, ആംബുലൻസുകൾ തുടങ്ങിയവ യുവമോർച്ച പ്രവർത്തകർ അണുമുക്തമാക്കി. ഫ്യുമിഗേഷൻ മെഷീൻ ഉപയോഗിച്ചായിരുന്നു ശുചീകരണം. ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, യുവമോർച്ച നേതാക്കളായ രഞ്ജിത്ത് കാലാച്ചിറ, സനിൽ സഹദേവൻ, അഭിഷേക് പ്രസാദ്, നഗരസഭ കൗൺസിലർ രജിത രമേഷ്, നേതാക്കളായ ജിൻസ് ജോൺ, പി.ആർ. രമേഷ് എന്നിവർ നേതൃത്വം നൽകി.