അടിമാലി: അടിമാലി പൊളിഞ്ഞു പാലത്തിന് സമീപം പ്രവർത്തിക്കുന്ന ബ്രഡ് നിർമ്മാണ ശാല കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഇന്നലെ വീണ്ടും തുറന്നു പ്രവർത്തിച്ചതിനെ തുടർന്ന് അടിമാലി പൊലീസ് എത്തി പ്രവർത്തനം നിർത്തിവെപ്പിച്ചു. കഴിഞ്ഞ ആഴ്ച ഈ സ്ഥാപനത്തിലെ 16 പെരെ പരിശോധിച്ചപ്പോൾ 8 പേർ കൊവിഡ് പൊസിറ്റീവ് ആയി. അതിൽ 8 പേർ പ്രഥമ സമ്പർക്ക പട്ടികയിലും. പോസിറ്റീവ് ആയവർ തയ്യാറാക്കി വെച്ചിരുന്ന 2000 ത്തോളം ബ്രഡ് പായ്ക്കറ്റുകൾ വില്കരുത് എന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദേശം നൽകുകയും ഈ വിവരം അടിമാലി ഗ്രാമ പഞ്ചായത്ത് സെകട്ടറി, അടിമാലി പൊലീസ്, ദേവികുളം ഫുഡ് ഇൻസ്പക്ടർ എന്നിവരെ മേൽ നടപടി ക്കായി ശുപാർശ്വചെയ്തതായി ഹെൽത്ത് ഇൻസ്പക്ടർമാരായ എ.ബി. ദിനേശൻ ,വി.എസ് ഷിലുമോൻ എന്നിവർ പറഞ്ഞു. ഹെൽത്ത്, പഞ്ചായത്ത് എന്നിവരുടെ അനുമതി പത്രം വാങ്ങിയതിനു ശേഷം തുറന്ന് പ്രവർത്തിപ്പിക്കുകയുള്ളുയെന്ന് അടിമാലി എസ്.ഐ. കുര്യാക്കോസ് പറഞ്ഞു.