പാമ്പാടി: കൺസ്യൂമർഫെഡിന്റെ ഓൺലൈൻ സ്‌കൂൾ മാർക്കറ്റ് പാമ്പാടി സർവീസ് സഹകരണ ബാങ്ക് പാമ്പാടി ബ്രാഞ്ചിൽ ആരംഭിച്ചു. സ്‌കൂൾ ബാഗുകൾ, കുടകൾ,ടിഫിൻ ബോക്‌സുകൾ നോട്ട്ബുക്കുകൾ മറ്റ് പഠനോപകരണങ്ങൾ ഇവിടെ നിന്നും കുറഞ്ഞവിലയിൽ ലഭിക്കും. ഹോം ഡെലിവറി സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാതല ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെഎം രാധാകൃഷ്ണൻ നിർവഹിച്ചു.പാമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ:റെജി സഖറിയ അദ്ധ്യക്ഷനായി. കൺസൃമർ ഫെഡ് ഡയറക്ടർ പ്രമോദ് ചന്ദ്രൻ,റീജണൽ മാനേജർ അനിൽ സക്കറിയ തുടങ്ങിയവർ സംസാരിച്ചു.