വെച്ചൂർ: വെച്ചൂർ ഗ്രാമം ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വെച്ചൂർ പഞ്ചായത്തിലെ കൊവിഡ് സെന്ററിലേക്ക് ഓക്‌സിമീറ്ററുകൾ, പി.പി.ഇ കിറ്റുകൾ, മാസ്‌കുകൾ എന്നിവ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലകുമാറിന് ഫേസ്ബുക് കൂട്ടായ്മയുടെ അഡ്മിൻ സൈജു വെച്ചൂർ ഓക്‌സിമീറ്ററുകളും മാസ്‌കും മറ്റും കൈമാറി. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ്‌സെന്ററിലേക്ക് വാട്ടർ പ്യൂരിഫയർ വാങ്ങുന്നതിനായി 15000 രൂപയുടെ ചെക്കും ഇവർ നൽകി. പഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ മണിലാൽ, ഗ്രൂപ്പ് അഡ്മിൻമാരായ ശിവപ്രസാദ്, മഞ്ചേഷ് കുമാർ, രമ വിനോദ്, പ്രസാദ് ശ്രീധരൻ, ബിനോയ് ആന്റണി, സരേഷ് ബാബു,അഭയനാഥ്,ശ്യാം രാജ്,അനന്ദു രാജ്,ലിബിൻ, ഉപേന്ദ്രനാഥൻ, മനു ഭാസ്‌കർ, ശ്രീജ ശ്രീധരൻ എന്നിവർ പങ്കെടുത്തു..