കോട്ടയം: കേരള കോൺഗ്രസ് എം എം.എൽ.എമാർക്ക് കാനഡ പ്രവാസി കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
സ്വീകരണ സമ്മേളനം പാർട്ടി ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. തോമസ് ചാഴികാടൻ എം.പി, പാർട്ടി നേതാവും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്,പാർട്ടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, എം.എൽ.എമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ സൂമിലായിരുന്നു പരിപാടി. കാനഡ പ്രവാസി കേരള കോൺഗ്രസ് എം പ്രസിഡന്റ് സോണി മണിയങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു.