അരുണാപുരം: ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ കൊവിഡ് റിലീഫിന്റെ ഭാഗമായി അരി, പലവ്യഞ്ജന കിറ്റ് വിതരണം നടത്തി. കിറ്റ് വിതരണം അരുണാപുരം ശ്രീരാമകൃഷ്ണ ആശ്രമം കാര്യദർശി സ്വാമി വീതസംഗാനന്ദ നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീജയ എം.പി, സ്വാമി പ്രതിഥാനന്ദ, അനിൽ വി.നായർ, രമേശ് ചന്ദ്രൻ, വിഷ്ണു ബിജു, വിശ്വനാഥൻ നായർ, ഷാബു ജി, ജയൻ എൻ.ആർ, ബിജു എൻ.ജി, അനീഷ് ചന്ദ്രൻ, രാജേഷ് എന്നിവർ പങ്കെടുത്തു.