തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ "ഗുരുകാരുണ്യം' കൊവിഡ് 19 ആശ്വാസ പദ്ധതി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വെട്ടിക്കാട്ടുമുക്ക് ശാഖയിൽ ചേർന്ന യോഗത്തിൽ യൂണിയനിലെ ശാഖകളിലെ കൊവിഡ് ദുരിതബാധിതർക്ക് അരി, പച്ചക്കറി എന്നിവ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ, സെക്രട്ടറി എസ്.ഡി സുരേഷ് ബാബു, ശാഖാ സെക്രട്ടറി അനിമോൻ, അനൂപ് വൈക്കം,വി.കെ രഘുവരൻ എന്നിവർ പങ്കെടുത്തു.