പൊൻകുന്നം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് (എം) സംസ്‌കാര വേദിയുടെ ആഭിമുഖ്യത്തിൽ 5ന് വൈകിട്ട് 4ന് നടക്കുന്ന വെബിനാർ കേരള കോൺഗ്രസ് ( എം) ചെയർമാൻ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യും. സംസ്‌കാര വേദി സംസ്ഥാന പ്രസിഡന്റ് ഡോ.വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിക്കും. യു.എൻ പരിസ്ഥിതി ഉപദേഷ്ടാവ് ഡോ.മുരളി തുമ്മാരുകുടി മുഖ്യപ്രഭാഷണം നടത്തും. സ്റ്റീഫൻ ജോർജ് എക്‌സ് എം.എൽ.എ, സാമൂഹ്യപ്രവർത്തക ഡോ. എം.എസ് .സുനിൽ, അഡ്വ മനോജ് മാത്യു, വടയക്കണ്ടി നാരായണൻ എന്നിവർ സംസാരിക്കും . രാവിലെ നിയോജകമണ്ഡലം അടിസ്ഥാനത്തിൽ വൃക്ഷതൈ നടീലും ജില്ലാ അടിസ്ഥാനത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ ഡിസൈൻ മത്സരവും ഉണ്ടായിരിക്കുമെന്ന് പ്രോഗ്രാം കൺവീനറും സംസ്‌കാരവേദി കോട്ടയം ജില്ലാ പ്രസിഡന്റുമായ ബാബു.ടി ജോൺ അറിയിച്ചു.