കറുകച്ചാൽ: നാഷണൽ എക്‌സ് സർവീസ്‌മെൻ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കറുകച്ചാൽ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് സഹായം നൽകി. ആവശ്യമായ അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി തുടങ്ങിയവയാണ് എത്തിച്ചു നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ സാധനങ്ങൾ ഏറ്റുവാങ്ങി. ഭാരവാഹികളായ പത്മനാഭപിള്ള, പ്രസിഡന്റ് ബാലകൃഷ്ണൻനായർ, സെക്രട്ടറി പി.ഇ.ഫിലിപ്പോസ്, ജോ.സെക്രട്ടറി പി.ഇ.തോമസ് തുടങ്ങിയവർ പങ്കെടുത്തു.