ചങ്ങനാശേരി: താലൂക്ക് റസിഡൻസ് ആൻഡ് വെൽഫെയർ ചാരിറ്റബിൾ അസോസിയേഷന്റെ നേതൃത്വത്തിൽ ചങ്ങനാശേരി മുൻസിപ്പാലിറ്റിയിലെ 37 ആശാവർക്കർമാർക്ക് വേണ്ടി വിവിധ ആരോഗ്യ ഉപകരണങ്ങൾ ഉൾപ്പെടുന്ന കിറ്റുകൾ നഗരസഭയ്ക്ക് കൈമാറി. നഗരസഭ ചെയർപേഴ്‌സൺ സന്ധ്യാ മനോജ് ഏറ്റുവാങ്ങി. താലൂക്ക് ഭാരവാഹികളായ പ്രൊഫ. എസ് ആനന്ദക്കുട്ടൻ, ജി. ലക്ഷ്മണൻ, അനൂപ് താഴത്തേതിൽ ,സലീം മധുര, പി.ടി. തോമസ് കൗൺസിലർമാരായ ഉഷ മുഹമ്മദ് ഷാജി, നെജിയ നൗഷാദ് എന്നിവർ പങ്കെടുത്തു.