കുമരകം: ശ്രീകുമാരമംഗലം പബ്ലിക് സ്കൂളിൽ പ്രവേശനോത്സവം ഓൺലൈനായി നടത്തി. സ്കൂളിന്റെ ഇ-ലേണിംഗ് പ്ലാറ്റ്ഫോമിന്റെയും ഫാമിലി ഹെൽത്ത് വെൽനെസ് ക്ലബിന്റെയും ഉദ്ഘാടനം ശ്രീകുമാരമംഗലം പബ്ലിക് സ്കൂൾ മാനേജർ അഡ്വ.വി.പി അശോകൻ ഗൂഗിൾ മീറ്റിലൂടെ നിർവഹിച്ചു.ചലച്ചിത്ര പിന്നണി ഗാനരചയിതാവ് രാജീവ് ആലുങ്കൽ, ദേവസ്വം സെക്രട്ടറി കെ.ഡി സലിമോൻ, പ്രിൻസിപ്പാൾ ബി.കെ.ജോർജ് എന്നിവർ സംസാരിച്ചു. തുടർന്ന് എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ ഓൺലൈനായി അവതരിപ്പിച്ചു.