ചങ്ങനാശേരി : ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര ഉപദേശക സമിതി അംഗം ആർ.സലിംകുമാർ തന്റെ പുരയിടത്തിലെ കപ്പ കൊവിഡ് ഹെൽപ്പ് ഡെസ്‌ക്കിലേക്ക് നൽകി. പഞ്ചായത്തിലെ കൊവിഡ് ബാധിത പ്രദേശങ്ങളിലെ ദുരിതബാധിതർക്ക് കപ്പ കിറ്റുകൾ വിതരണം ചെയ്തു. സഭ ചങ്ങനാശേരി മണ്ഡലം കമ്മറ്റി സെക്രട്ടറി പി.ആർ. സുനിൽ, യൂണിറ്റ് പ്രസിഡന്റ് തങ്കമ്മ ദേവദാസ്, കെ.കെ.പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.