police

കോട്ടയം: ലോക്ക് ഡൗണിൽ ഗാർഹിക പീഡനങ്ങൾ വർദ്ധിക്കുന്നുവെന്നും അതിനെതിരെ കർശന നടപടിയെടുക്കുമെന്നും പൊലീസ്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ആരംഭിച്ച പദ്ധതി പൊലീസ് പൊടിതട്ടിയെടുത്തുകഴിഞ്ഞു. ഡൊമസ്റ്റിക്ക് കോൺഫ്ളിക്‌റ്റ് റെസല്യൂഷൻ സെന്റർ എന്ന പേരിലാണ് ജില്ലയിൽ വനിതാ സെല്ലിന്റെ നേതൃത്വത്തിൽ കോൾ സെന്റർ രൂപീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ലോക്ക് ഡൗൺ സമയത്ത് മാത്രം സംസ്ഥാനത്ത് പ്രതിദിനം നൂറിലേറെ ഗാർഹിക പീഡനക്കേസുകൾ ഉണ്ടായി. ഈ സാഹചര്യത്തിലാണ് എല്ലാ ജില്ലകളിലും സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കോൾ സെന്റർ ആരംഭിച്ചത്.

ഏതു ഭാഗത്തു നിന്നും വിളിച്ചാൽ കൺട്രോൾ റൂമിലാണ് ലഭിക്കുക. ഇവിടെ നിന്നും അടിയന്തര ആവശ്യമുള്ളപ്പോൾ അടുത്ത സ്റ്റേഷനിൽ നിന്ന് പൊലീസ് സംഘത്തെ അയയ്ക്കും. പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ വനിതാ സെല്ലിൽ എത്താൻ നിർദേശം നൽകും. വിളിക്കേണ്ട നമ്പർ: 0481 2584299, 9497987085