കുമരകം : അയ്മനം പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ പടരുന്ന കുളമ്പുരോഗത്തെ പ്രതിരോധിക്കാൻ മൃഗസംരക്ഷണവകുപ്പും , പഞ്ചായത്തും ചേർന്ന് മെഡിക്കൽ ക്യാമ്പ് നടത്തി. കരീമഠം, ചീപ്പുങ്കൽ, വിരുപ്പുകാല പ്രദേശങ്ങളിലാണ് രോഗം വ്യാപിക്കുന്നതായി കണ്ടെത്തിയത്. 67 പശുക്കളിലാണ് രോഗം കണ്ടെത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ.ഷീബ സെബാസ്റ്റ്യൻ, ഡോ.ഹസീന എന്നിവർ പങ്കെടുത്തു.