കുമരകം : ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ ദേവിക സാന്ത്വന പദ്ധതിയുടെ ഭാഗമായി കുമരകം എസ്.കെ.എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് നൽകി. ജില്ലാ പഞ്ചായത്തംഗം കെ.വി.ബിന്ദു ലാപ്ടോപ് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത ലാലു, സ്കൂൾ പ്രിൻസിപ്പൾ എം.എൻ. അനിൽകുമാർ, ദേവസ്വം സെക്രട്ടറി കെ.ഡി.സലിമോൻ, പഞ്ചായത്തംഗം മായാസുരേഷ്, പ്രധാന അദ്ധ്യാപിക കെ.എം. ഇന്ദു എന്നിവർ പങ്കെടുത്തു.