കോട്ടയം:ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമെന്നത് മാദ്ധ്യമസൃഷ്ടി മാത്രമാണെന്ന് ജോസ്.കെ.മാണി ഒരു ചർച്ചയും ഉണ്ടായിട്ടില്ല. ഒരു ചുമതലയും ഏറ്റെടുക്കില്ല. കോൺഗ്രസിൽ നിന്നും യു.ഡി.എഫിൽ നിന്നും മുതിർന്ന നേതാക്കൾ പാർട്ടിയിലേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പലരുമായും ചർച്ച നടത്തിക്കഴിഞ്ഞു. പതിന്നാലിന് സ്റ്റിയറിംഗ് കമ്മിറ്റി ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.