ഇളങ്ങുളം : 274ാം നമ്പർ എൻ.എസ്.എസ് കരയോഗം സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് കെ.എൻ.ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം, വനിതാസമാജം, പാചകസമതി, മന്നം സംസ്‌കാരികസമിതി, സ്വാശ്രയസംഘം പ്രവർത്തകർ വീടുകളിൽ വിതരണത്തിന് നേതൃത്വം നൽകി.