ചെറുവള്ളി : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഓരോ വീട്ടിലും കറിവേപ്പിൻതൈ എത്തിക്കുമെന്ന് യൂത്ത്ഫ്രണ്ട് (എം) ചിറക്കടവ് മണ്ഡലം കമ്മിറ്റി. വനംവകുപ്പിന്റെ സഹകരണത്തോടെയുള്ള പദ്ധതിയിൽ വിതരണം ചെയ്യാൻ തൈകളെത്തിച്ചു. വിതരണോദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ഷാജി പാമ്പൂരി നിർവഹിച്ചു. രാഹുൽ ബി.പിള്ള അദ്ധ്യക്ഷത വഹിച്ചു. ഷാജി നല്ലേപ്പറമ്പിൽ, ഫിനൊ പുതുപ്പറമ്പിൽ, ലിജൊ കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.