ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം നടപ്പിലാക്കുന്ന ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി ചങ്ങനാശേരി യൂണിയനിലെ 61-ാം നമ്പർ തുരുത്തി ശാഖയിൽ 500-ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നടത്തി. യൂണിയൻ കൗൺസിലർ അജയകുമാർ ,ശാഖാ പ്രസിഡന്റ് ബിജു വിജയ, സെക്രട്ടറി ഭാസ്കരൻ, വൈസ് പ്രസിഡന്റ് ബിനീഷ്, മറ്റ് മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.