മുണ്ടക്കയം : മുരിക്കുംവയൽ ഗവ.വി.എച്ച്.എസ് സ്കൂളിൽ ഈ വർഷം പത്താം ക്ലാസിൽ പഠിക്കുന്ന നൂറോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. സ്കൂളിലെ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും സഹകരണത്തോടെയാണ് കിറ്റുകൾ വിതരണം ചെയ്തത്. പി.ടി.എ പ്രസിഡന്റ് സിജു കൈതമറ്റത്തിന്റെ അദ്ധ്യക്ഷതയിൽ വാർഡംഗം കെ.എൻ.സോമരാജൻ കിറ്റ് വിതരണം ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ബിജു ആന്റണി, അദ്ധ്യാപകരായ ജയലാൽ കെ.വി, സിനു എം ജോൺ, ലേഖ ജി,സുനിൽ സെബാസ്റ്റ്യൻ, ബി.സുരേഷ് കുമാർ, രജനിമോൾ ടി.ജെ എന്നിവരും പങ്കെടുത്തു.