കോട്ടയം: കേരള കോൺഗ്രസ് (എം) നേതാവും ചിട്ടിഫണ്ട് ഉടമയുമായ ഷാജൻ കട്ടച്ചിറ (56) നിര്യാതനായി. ഏറ്റുമാനൂർ കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയിൽ പരേതനായ മാത്യുവിന്റെ മകനാണ് . സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് കട്ടച്ചിറ പള്ളി സെമിത്തേരിയിൽ നടക്കും. കോട്ടയത്തെ പ്രധാന ധനകാര്യ സ്ഥാപനമായ മാത്യു ആൻഡ് സൺസ് ചിട്ടി ഫണ്ട് ഉടമയും നിരവധി സാംസ്‌കാരിക മേഖലകളിൽ നിറസാന്നിദ്ധ്യവുമായിരുന്നു . കെ. എസ്. ആർ. ടി. സി. ഉപദേശക സമിതി അംഗം , യു.ഡി.എഫ് കോട്ടയം നിയോജകമണ്ഡലം ചെയർമാൻ, ലയൺസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
പള്ളിക്കത്തോട് പുളിക്കൽ ഷൈനിയാണ് ഭാര്യ. മക്കൾ : രേഷ്മ (സെന്റ് ഗിറ്റ്‌സ് കോളേജ് അദ്ധ്യാപിക), റോഷൻ റോഷ്‌ന .