ചങ്ങനാശേരി : ചീരഞ്ചിറ സഹകരണ ബാങ്ക് അതിജീവനം പലിശരഹിത വായ്പാ പദ്ധതി ആരംഭിച്ചു. ലോക്ക് ഡൗൺ മൂലം വരുമാനം നിലച്ച ആളുകളെ സഹായിക്കുന്നതാണ് പദ്ധതി. സ്വർണപ്പണയത്തിന്മേൽ 25000 രൂപ വരെ പലിശരഹിതമായി ലഭിക്കും. ആറു മാസമാണ് കാലാവധി. സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ സജിനികുമാരി വായ്പാ പദ്ധതി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.ജോസഫ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ മേജോ സ്റ്റീഫൻ, ലൂസിയാമ്മ ബിജു, ബാങ്ക് സെക്രട്ടറി ജോൺകുര്യൻ, അസിസ്റ്റന്റ് സെക്രട്ടറി ആന്റണി സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.