മുണ്ടക്കയം : കേരള വ്യാപാരി വ്യവസായി സമിതി മുണ്ടക്കയം യൂണിറ്റിന്റെ നേതൃത്വത്തിൽ ജനുവരി 3 മുതൽ മുണ്ടക്കയം കുടുംബാരോഗ്യകേദ്രത്തിലെ കൊവിഡ് സെന്ററിലെ രോഗികൾക്കായി തുടങ്ങിയ നോൺ വെജ് വിതരണം 150 ദിവസം പിന്നിടുന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ നൽകി വരുന്ന വെജിറ്റേറിയൻ ഭക്ഷണത്തിന് പുറമെ ആണ് ദിവസവും നോൺ വെജ് നൽകുന്നത്. മുണ്ടക്കയം മഠംസ്കൂളിൽ ആരംഭിച്ച ഡി.സി.സിയിലും സമിതിയുടെ നേതൃത്വത്തിൽ നോൺവെജ് വിതരണം ആരംഭിച്ചിട്ടുണ്ട്. യൂണിറ്റ് ഭാരവാഹികളായ അനിൽ സുനിത,സി.വി അനിൽ കുമാർ, എം.കെ.നെജിബ്, ഷാജി സുന്ദർ എന്നിവർ നേതൃത്വം നൽകുന്നു.