ചങ്ങനാശേരി : മൈത്രീ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാസച്ചതയദിനാചരണത്തോടനുബന്ധിച്ച് കൊവിഡ് സഹായത്തിന്റെ ഭാഗമായി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസ്സൽ വിതരണോദ്ഘാടനം നിർവഹിച്ചു. മൈത്രീ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സിബിച്ചൻ, പി.എസ് മാത്യു, ബഷീർ, നിഷാദ്, രഞ്ജിത് എന്നിവർ പങ്കെടുത്തു.